\"Writing.Com
*Magnify*
SPONSORED LINKS
Printed from https://writing.com/main/view_item/item_id/2252811-
Item Icon
by RISHI Author IconMail Icon
Rated: NPL · Short Story · Family · #2252811
A Malayalam short story
-അവൾ ക്ലോക്കിലേക്ക് നോക്കി ,ഇപ്പഴും വിശ്രമത്തിലാണ് .ഏറെ നേരം വെയിലത്തു വച്ചു ,ബാറ്ററിയും മാറ്റി ...അനക്കമില്ല .നല്ല പഴക്കമില്ലേ വര്ഷം ഏറെയായില്ലേ ഈ ചുവരിൽ നിർത്താതെ ഇങ്ങനെ .....

"എന്താ നീയിങ്ങനെ ക്ലോക്കിലേക്ക് നോക്കുന്നത് ..?"

അവന്റെ ചോദ്യത്തിനു മുന്നിൽ അവൾ ഒരു നിമിഷം പകച്ചു നിന്നു. ചോദിച്ചതെന്തെന്ന് മനസ്സിലാവാത്തതിനാൽ ഒരു ചെറു തരിപ്പോടെ അവനെ നോക്കി .

" ഇത് പഴയതല്ലേ ഇനി ഇതുകൊണ്ട് വലിയ ഉപയോഗമൊന്നും ഇല്ല ഞാൻ പുതിയത് വാങ്ങാം .."

അവൾ ഇടംകണ്ണ് കൊണ്ട് ക്ലോക്കിലേക്ക് ഉറ്റു നോക്കി ..ആ ക്ലോക്ക് വീണ്ടും ശബ്ദമുയർത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു .....
© Copyright 2021 RISHI (rishimalu at Writing.Com). All rights reserved.
Writing.Com, its affiliates and syndicates have been granted non-exclusive rights to display this work.
Printed from https://writing.com/main/view_item/item_id/2252811-