നൂറ്റിയന്‍പതോളം പേജുകളുള്ള ഒരു "അഷ്ടാദ്ധ്യായി"യാണീ കൃതി. ഓരോ അദ്ധ്യായവും വിപുലമായ വിജ്ഞാനശേഖരമാണു്. ഭൗമശാസ്ത്രത്തിലും അന്തരീക്ഷശാസ്ത്രത്തിലും വിലപ്പെട്ട അറിവുകള്‍ നമുക്കു് ഗ്രന്ഥകാരന്‍ നല്ല ഭാഷയില്‍ സരസമായും സരളമായും പകര്‍ന്നുതരുന്നു. വിഷയവൈപുല്യം നോക്കുക -- അന്തരീക്ഷഘടന (Structure of the atmosphere), ഓസോണ്‍പാളിയും അതിലെ വിള്ളലും (Ozone layer and ozone hole), കാറ്റും കൊടുങ്കാറ്റും ചുഴലിക്കാറ്റുകളും മറ്റും (Winds), മേഘങ്ങള്‍ (Clouds), മഴയെന്ന പ്രതിഭാസം (The phenomenon of rain), കൃത്രിമമഴ (Artificial rain), മിന്നലും ഇടിയും (Lightning and thunder), കടലാക്രമണം (Coastal erosion), അഗ്നിപര്‍വ്വതങ്ങള്‍ (Volcanoes), എന്നിങ്ങനെ പോകുന്നു ആദ്യത്തെ ഏഴു് അദ്ധ്യായങ്ങളിലെ പ്രതിപാദ്യവിഷയങ്ങള്‍. എട്ടാമത്തെ അദ്ധ്യായം സൌരയൂഥത്തിലെ ഭൌമേതരഗ്രഹങ്ങളുടെ ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി, യുറാനസ്, നെപ്‌റ്റ്യൂണ്‍, ബുധന്‍, ക്ഷുദ്രഗ്രഹങ്ങള്‍ (asteroids) വിശേഷങ്ങള്‍ വിവരിക്കുന്നു. - from the foreword by Prof. C.G.R. Nair
All Writing.Com images are copyrighted and may not be copied / modified in any way. All other brand names & trademarks are owned by their respective companies.
Generated in 0.07 seconds at 2:57am on Jan 15, 2025 via server WEBX2.