ആകാശത്തിലെ അത്ഭുതക്കാഴ്ചകൾ
ജ്യോതിശാസ്ത്രമാണ് ഈ ഗ്രന്ഥത്തിന്റെ പ്രമേയം. ആകാശഗോളങ്ങളെക്കുറിച്ചുള്ള നമ്മുടെ കൗതുകവും അവ നമ്മിലുളവാക്കുന്ന അത്ഭുതവും പ്രപഞ്ചത്തിന്റെ വിശാലതയിൽ നമ്മുടെ എളിമയക്കുറിച്ചുള്ള ബോധവും, ഇവയൊക്കെ സ്ക്കൂള്‍കുട്ടികൾക്കുപോലും മനസിലാകുന്ന രീതിയിൽ സരളമായി അവതരിപ്പിക്കുന്നു.
ഈ ഗ്രന്ഥത്തിലെ വിവിധ അധ്യായങ്ങളെ യുക്തിസഹമായ ഒരു ക്രമത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നതെങ്കിലും വായനക്കാരന് ഏതെങ്കിലും ഒരധ്യായം മാത്രമെടുത്തു വായിച്ചാലും രസിക്കാൻ പറ്റും. അതായത് ഓരോ അധ്യായവും ഒരളവുവരെ സ്വയംപര്യാപ്തമായി നിലനിൽക്കുന്നു. പദാവലിയും (Glossary) സൂചികയും (Index) ചിത്രങ്ങളും വായനക്കാരനെ ആവശ്യാനുസരണം സഹായിക്കുകയും ചെയ്യും. ഈ ഗ്രന്ഥം വായനക്കാരനെ നിരാശപ്പെടുത്തില്ല എന്നെനിക്കു തീർച്ചയാണ്. - from the Foreword by Sri P. Radhakrishnan
All Writing.Com images are copyrighted and may not be copied / modified in any way. All other brand names & trademarks are owned by their respective companies.
Generated in 0.07 seconds at 12:59am on Dec 26, 2024 via server WEBX1.